Today: 08 Sep 2024 GMT   Tell Your Friend
Advertisements
വിമാനം വൈകിയോ? നഷ്ടപരിഹാരം ചോദിച്ചു വാങ്ങണം
Photo #1 - Europe - Otta Nottathil - copensation_flight_delay
വിമാനം റദ്ദാക്കുകയോ വൈകുകയോ വിമാനത്തില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ യാത്രക്കാര്‍ അര്‍ഹരാണ്. റദ്ദാക്കിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം കൊടുക്കണമെന്നാണ് ചട്ടം. മൂന്ന് മണിക്കൂറിലധികം വൈകിയാലും ഇതു കിട്ടണം.

യൂറോപ്യന്‍ യൂണിയന്‍ 2004ല്‍ നടപ്പാക്കിയ നിയമത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിവരിക്കുന്നത്. വിമാനം വൈകുകയോ മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് എയര്‍ലൈന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ഉറപ്പാക്കണമെന്നും ഇതില്‍ നിഷ്കര്‍ഷിക്കുന്നു.

ഇത്തരം സാഹചര്യങ്ങളില്‍ നല്‍കേണ്ടുന്ന നഷ്ടപരിഹാരത്തുകയെക്കുറിച്ചും നിയമത്തില്‍ വിശദീകരിക്കുന്നു. ഇതുപ്രകാരം, മൂന്നു മണിക്കൂറിലധികം വിമാനം വൈകിയാല്‍ നഷ്ടപരിഹാരം കിട്ടും. യാത്ര പുറപ്പെടാന്‍ പതിനാല് ദിവസത്തില്‍ താഴെ സമയമുള്ളപ്പോഴാണ് വിമാനം റദ്ദാക്കുന്നതെങ്കിലും കിട്ടും. ടിക്കറ്റുണ്ടായിട്ടും ബോര്‍ഡിങ് നിഷേധിക്കപ്പെടുന്നതാണ് നഷ്ടപരിഹാരം ലഭിക്കാവുന്ന മറ്റൊരു സാഹചര്യം.

1500 കിലോമീറ്ററില്‍ താഴെയുള്ള യാത്രകള്‍ക്ക് 250 യൂറോയാണ് നഷ്ടപരിഹാരം. യൂറോപ്യന്‍ യൂണിയനുള്ളില്‍ 1500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രയാണെങ്കില്‍ ഇത് 400 യൂറോയാകും. യൂറോപ്യന്‍ യൂണിയന് അകത്തോ പുറത്തോ 1500 കിലോമീറ്ററില്‍ കൂടുതലും 3500 കിലോമീറ്ററിനുള്ളിലും ആണെങ്കില്‍ 400 യൂറോ തന്നെ ലഭിക്കും. 3500 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് 600 യൂറോയും.

വിമാനം അസാധാരണമായി വൈകുന്ന പക്ഷം സൗജന്യ ഭക്ഷണവും റിഫ്രഷ്മെന്റുകളും കാത്തിരിപ്പ് സമയത്തിനനുസരിച്ച് എയര്‍ലൈന്‍ നല്‍കണം. സൗജന്യമായി രണ്ടു ഫോണ്‍ കോളുകള്‍ക്കും യാത്രക്കാര്‍ക്ക് അവകാശമുണ്ട്. വൈകുന്ന വിമാനം അടുത്ത ദിവസമേ പുറപ്പെടൂ എങ്കിലും സൗജന്യമായി ഹോട്ടല്‍ താമസവും അവിടേക്കും തിരികെ എയര്‍പോര്‍ട്ടിലേക്കുമുള്ള യാത്രാ സൗകര്യവും എയര്‍ലൈന്‍ നല്‍കണം. എയര്‍ലൈന്‍ ഇതു നല്‍കിയില്ലെങ്കില്‍, ബില്ലുകള്‍ സൂക്ഷിച്ചു വച്ചാല്‍ എയര്‍ലൈനില്‍ നിന്നു തന്നെ റീഇംബേഴ്സ്മെന്റ് വാങ്ങാം.
- dated 22 Jun 2024


Comments:
Keywords: Europe - Otta Nottathil - copensation_flight_delay Europe - Otta Nottathil - copensation_flight_delay,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us